കാസര്‍കോട് (www.evisionnews.in): മുള്ളേരിയ ലയണ്‍സ് ക്ലബിന്റെ കീഴില്‍ ബോവിക്കാനം കേന്ദ്രീകരിച്ച് പുതിയ ക്ലബ് നിലവില്‍ വന്നു. കാസര്‍കോട് ക്യാപിറ്റല്‍ ഇന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ. പി സുധീര്‍ ക്ലബ്് പ്രസിഡന്റ് ബി. അഷ്‌റഫിന് ബാഡ്ജ് അണിയിച്ച് പുതിയ ക്ലബിന്റെ പ്രഖ്യാപനം നടത്തി.
ക്യാബിനറ്റ് സെക്രട്ടറി വി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് വൈസ് ഗവര്‍ണ്ണര്‍ കെ.വി രാമചന്ദ്രന്‍, ടൈറ്റസ് തോമസ്, കെ സുകുമാരന്‍ നായര്‍, അഡ്വ. സുധീര്‍ നമ്പ്യാര്‍, കെജെ വിനോ, ഷാഫി ചൂരിപ്പള്ളം, കെ. രാജലക്ഷ്മി, എം മോഹനന്‍ സംബന്ധിച്ചു. ബോവിക്കാനം ലയണ്‍സ് ക്ലബ്് ഭാരവാഹികളായി ബി അഷ്റഫ് (പ്രസി), വി.എം കൃഷ്ണപ്രസാദ് (സെക്ര), പി.എം അബ്ദുല്‍ റഹ്‌മാന്‍ (ട്രഷറര്‍), മസൂദ് ബോവിക്കാനം, ബി.സി കുമാരന്‍, എം.വി രാജേഷ് കുമാര്‍ (വൈസ് പ്രസി), എംഎ സാദത്ത് (ജോ. സെക്ര) എന്നിവരെയും മറ്റു ഭാരവാഹികളായി
കെ സുരേഷ് കുമാര്‍, ഹനീഫ ചോയ്‌സ്, എബി അബ്ദുള്ള, ഷംസുദീന്‍ കുവൈറ്റ്, എ വേണു കുമാര്‍, ബി മുഹമ്മദ് അഷ്റഫ്, ഡോ.കെ സുബ്രായ ഭട്ട്, എ പ്രകാശ് റാവു, മധു കോടി, ഷരീഫ് പന്നടുക്കം എന്നിവരെയും തിരഞ്ഞെടുത്തു.
Post a Comment
0 Comments