Type Here to Get Search Results !

Bottom Ad

ആസാദി കി ഗൗരവ് യാത്രയ്ക്ക് കുമ്പളയില്‍ തുടക്കമായി


കുമ്പള (www.evisionnews.in): ഡി.സി.സി പ്രസിഡന്റ്് പി.കെ ഫൈസല്‍ നയിക്കുന്ന നാലുദിവസം നീണ്ടു ആസാദി കി ഗൗരവ് യാത്ര സ്വാതന്ത്ര സ്മൃതികള്‍ ഉണരുന്ന കുമ്പളയില്‍ നിന്നാരംഭിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസലിന് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പി.കെ ഫൈസല്‍ അധ്യക്ഷനായി. കാസര്‍കോടിന്റെ ചുമതല വഹിക്കുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍, കര്‍ണാടക മുന്‍മന്ത്രി വിനയകുമാര്‍ സോര്‍ക്കേ, മുന്‍ ഡി.സി.സി പ്രസിഡന്റ്മാരായ കെ.പി കുഞ്ഞി കണ്ണന്‍, ഹക്കീം കുന്നില്‍, നേതാകളായ എ. ഗോവിന്ദന്‍ നായര്‍, കെ. നീലകണ്ഠന്‍, പി.എ അഷ്റഫലി, കരിമ്പില്‍ കൃഷ്ണന്‍, ഡി.സി.സി ഭാരവാഹികളായ വിനോദ് കുമാര്‍ പള്ളയില്‍ വീട്, ജെഎസ് സോമശേഖര ഷേനി, കരുണ്‍താപ്പ, സുന്ദര ആരിക്കാടി, അഡ്വ കെ.കെ രാജേന്ദ്രന്‍, മീനാക്ഷി ബാലകൃഷ്ണന്‍, പി.വി സുരേഷ്, ധന്യ സുരേഷ്, ടോമി പ്ലാച്ചേരി, സെബാസ്റ്റ്യന്‍ പതാലില്‍, കെ.പി പ്രകാശന്‍, കെ.വി സുധാകരന്‍, ഹരീഷ് പി നായര്‍, ബ്ലോക്ക് പ്രസിഡന്റ്മാരായ, ലക്ഷണ പ്രഭു, കെ. ഖാലിദ് സംബന്ധിച്ചു. ജാഥ മൊഗ്രാല്‍ പുത്തൂര്‍, കാസര്‍കോട് സ്വീകരണത്തിന് ശേഷം ഒന്നാം ദിവസം മേല്‍പറമ്പില്‍ സമാപിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടാന്‍ ഷൗക്കത്ത് സമാപന യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി മുഖ്യപ്രഭാഷണം നടത്തി. രണ്ടാം ദിവസത്തെ പര്യടനം ഇന്ന് 9:30 മണിക്ക് മേല്‍പ്പറമ്പില്‍ നിന്നാരംഭിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad