കൊച്ചി (www.evisionnews.in): സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 13 എ.ടി.എമ്മുകളില്‍ നിന്ന് പണം തട്ടിയ ഉത്തരേന്ത്യക്കാരനെന്ന് സംശയിക്കുന്നയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. മുഖം പോലും മറയ്ക്കാതെ മോഷണം നടത്തുന്ന ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. എ.ടി.എമ്മിന്റെ പണംവരുന്ന ഭാഗത്ത് പേപ്പര്‍ വച്ച് തടസപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.
സ്കെയില്‍ പോലെയുള്ള ഉപകരണമാണോ ഇയാള്‍ ഉപയോഗിക്കുന്നതെന്നും സംശയമുണ്ട്. ഇടപാടുകാരന്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ലഭിക്കാതെ വരികയും തൊട്ടുപിന്നാലെ മോഷ്ടാവ് എത്തി തടസം മാറ്റി പണം എടുക്കുകയുമാണ് ചെയ്തത്. ഓരോ ഇടപാടുകാര്‍ എ.ടി.എമ്മില്‍ കയറുന്നതിന് മുന്‍പും ഇയാള്‍ കയറി മെഷീനില്‍നിന്നു പണം വരുന്ന ഭാഗം അടച്ചുവയ്ക്കും.
കളമശേരി, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്ന് ഇയാള്‍ 25,000 രൂപ തട്ടിയതായും പൊലീസ് പറയുന്നു. പണം നഷ്ടമായതിനെ തുടര്‍ന്ന് ഇടപാടുകാര്‍ ബാങ്കില്‍ വിവരമറിയിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിച്ചു. 10,000 രൂപയോളം നഷ്ടമായവരാണ് ബാങ്കില്‍ വിളിച്ച് പരാതി പറഞ്ഞത്.
കളമശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, എടപ്പള്ളി, ബാനര്‍ജി റോഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലാണ് തട്ടിപ്പ് നടന്നത്. സി.സി ടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തട്ടിപ്പുകാരനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും തൃക്കാക്കര എ.സി.പി പി.വി. ബേബി പറഞ്ഞു. സംഭവത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
Post a Comment
0 Comments