ദുബായ് (www.evisionnews.in): മഹാകവി ടി. ഉബൈദ് മാഷിന്റെ വേര്‍പാടിന്റെ. അരനൂറ്റാണ്ടിലേക്കു കടക്കുന്ന വേളയില്‍ ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ടി. ഉബൈദ് മാഷിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ കെ.എം.സി.സി സാഹിത്യ ശ്രേഷ്ടാ അവാര്‍ഡ് ആലങ്കോട് ലീലാകൃഷ്ണന്‍ ആഗസ്ത് 19ന് ഉച്ചക്ക് മൂന്നു മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി സമര്‍പ്പിക്കുമെന്ന് ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടിആര്‍ ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ അറിയിച്ചു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ വ്യക്തിത്വങ്ങള്‍ പ്രമുഖ വ്യക്തികള്‍ ജനപ്രധിനിധികള്‍ മാധ്യമപ്രവര്‍ത്തകര്‍ സംബന്ധിക്കും
കവിയും എഴുത്തുകാരനും കഥാകൃത്തും പ്രഭാഷകകനും സാമൂഹിക പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചായിരുന്നു അവാര്‍ഡിനു തിരഞ്ഞെടുത്തത്. മുന്‍ മന്ത്രി ഡോ: എം.കെ. മുനീര്‍ എംഎല്‍എ, ടി.ഇ അബ്ദുള്ള, യഹിയ തളങ്കര, പി.പി ശശീന്ദ്രന്‍, ജലീല്‍ പട്ടാമ്പി എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
1972 ഒക്ടോബര്‍ മൂന്നിനാണ് ടി ഉബൈദ് മാസ്റ്റര്‍ ഈ ലോകത്തോട് വിട പറഞ്ഞത്. വെച്ച് നടക്കുന്ന വര്‍ണ്ണശഭളമായ ചടങ്ങില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ട്രഷറര്‍ ടി.ആര്‍ ഹനീഫ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ആക്ടിങ് ജനറല്‍ സെക്രട്ടറി സലാം തട്ടാനാച്ചേരി, മഹ്‌മൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കാല്‍, സി.എച്ച് നൂറുദ്ധീന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, ഇ.ബി അഹമ്മദ്, യൂസുഫ് മുക്കൂട്, കെ.പി അബ്ബാസ് കളനാട്, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍ തളങ്കര, അഷ്റഫ് പാവൂര്‍, എന്‍.സി മുഹമ്മദ്, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക സംസാരിച്ചു.
Post a Comment
0 Comments