മംഗളൂറു (www.evisionnews.in): മുഹറം ഘോഷയാത്രയ്ക്കിടെ കര്‍ണാടക ഗദഗ് ജില്ലയില്‍ രണ്ടു യുവാക്കള്‍ക്ക് കുത്തേറ്റു. ഗദഗിനടുത്തുള്ള മല്ലസമുദ്രയിലെ തൗഫീഖ് (23), മുശ്ത്വാഖ് (24) എന്നിവര്‍ക്കാണ് കുത്തേറ്റത്. യുവാക്കള്‍ക്ക് വയറിനും നെഞ്ചിനും കാലിനും പരിക്കേറ്റു. രണ്ടുപേരും ഗദഗിലെ ജിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗദഗിലെ മലസമുദ്ര ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് സോമേഷ് ഗുഡി, യല്ലപ്പ ഗുഡി, സല്‍മാന്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഗദഗ് പൊലീസ് സൂപ്രണ്ട് ശിവപ്രകാശ് ദേവരാജു പറഞ്ഞു. സംഭവം വര്‍ഗീയപരമല്ലെന്നും പഴയ വൈരാഗ്യം മൂലമാണെന്നുമാണ് പൊലീസ് പറയുന്നത്.
സംഭവം പുറത്തറിഞ്ഞതോടെ സോമേഷും യെല്ലപ്പയും ഒളിച്ചിരുന്ന വീടിനു നേരെ ആക്രമണമുണ്ടായി. ജനക്കൂട്ടം വീടിന്റെ വാതിലുകളും ജനലുകളും അടിച്ചുതകര്‍ക്കുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. പൊലീസ് സ്ഥലത്തെത്തി സ്ഥിഗതികള്‍ നിയന്ത്രണ വിധേയമാക്കി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
Post a Comment
0 Comments