കാസര്‍കോട് (www.evisionnews.in): പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോസ്‌കോ കേസെടുത്തതോടെ അധ്യാപകന്‍ മുങ്ങി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് അധ്യാപകന്‍ പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. 2021 മുതല്‍ ഒരു വര്‍ഷക്കാലം അധ്യാപകന്‍ പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ നിരവധി തവണ ബലപ്രയോഗം നടത്തിയെന്നാണ് പരാതി.
സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡിപ്പിച്ചതായി അധ്യാപികയോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ പരാതിയില്‍ അധ്യാപകനായ വയനാട് സ്വദേശിയും വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമായ മുഹമ്മദ് ഹാരിസി (43)നെതിരേ വെള്ളരിക്കുണ്ട് പൊലീസ് പോക്സ പ്രകാരം കേസെടുത്തു. ഇതോടെ അധ്യാപകന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കി.
Post a Comment
0 Comments