മേല്‍പറമ്പ് (www.evisionnews.in): ദുബൈ കെഎംസിസി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മത രാഷ്ട്രീയ, സാമൂഹിക രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച പൗരപ്രമുഖനും ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റുമായ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്തിനെ ആദരിക്കുന്നു. ഓഗസ്റ്റ് 22ന് വൈകിട്ട് നാലിന് മേല്‍പറമ്പില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ആദരിക്കുക. ഇതിന്റെ ഭാഗമായി ചെമ്പിരിക്ക ബീച്ചില്‍ നടന്ന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആദരവ് പരിപാടി വിജയിപ്പിക്കാന്‍ തീരുമാനിച്ചു പരിപാടിയില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രമുഖ പ്രാസംഗികനും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയുമായ ഷാഫി ചാലിയം തുടങ്ങി ലീഗ്, കെഎംസിസി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു.
പിഎം മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കല്ലട്ര മാഹിന്‍ ഹാജി ഉദ്്ഘാടനം ചെയ്തു. ടി.ആര്‍ ഹനീഫ പരിപാടികള്‍ വിശദീകരിച്ചു .പഞ്ചായത്ത് പ്രസിഡണ്ട്‌സുഫൈജ ടീച്ചര്‍,കല്ലട്ര അബ്ദുല്‍ ഖാദര്‍, അബ്ദുല്ല കുഞ്ഞി കീഴൂര്‍, അബ്ദുല്‍ ഖാദര്‍ കളനാട്, ബി എം അബ്ദുല്‍ റഹ്‌മാന്‍ ഹാജി, അസീസ് കീഴൂര്‍ ,ടി ഡി കബീര്‍, മജീദ് ചെമ്പിരിക്ക യൂത്ത് ലീഗ് എംഎസ്എഫ് പഞ്ചായത്ത് ഭാരവാഹികള്‍, വിവിധ വാര്‍ഡ് കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു. ഹനീഫ് കട്ടക്കാല്‍ സ്വാഗതവും സമീര്‍ കളനാട് നന്ദിയും പറഞ്ഞു.
Post a Comment
0 Comments