ദേശീയം (www.evisionnews.in): കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി രൂപീകരിക്കും. ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചാകും പാര്‍ട്ടി രൂപീകരിക്കുക. രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും പുതിയ രാഷ്ട്രീയ നിലപാട് ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് കൈക്കൊള്ളണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. തന്റെ രാജിക്ക് പിന്നാലെ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നു എന്നും ഗുലാബ് നബി ആസാദ് വ്യക്തമാക്കി.
അതിനിടെ പാര്‍ട്ടിയിലെ അത്യപ്തരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയാറെടുക്കുകയാണ്. സോണിയ ഗാന്ധിയാണ് ഇതിനായി നിര്‍ദ്ദേശം നല്‍കിയത്. അനന്ത് ശര്‍മ അടക്കമുള്ളവരും ആയി കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചര്‍ച്ച നടത്തും. ഗുലാം നബി ആസാദ് പാര്‍ട്ടിവിട്ട സാഹചര്യത്തില്‍ കൂടുതല്‍ രാജികള്‍ ഉണ്ടാകും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ പ്രവര്‍ത്തകസമിതി യോഗം മാറ്റിവെക്കും എന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ്. ഞായറാഴ്ചത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം മാറ്റില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പ്രവര്‍ത്തകസമിതി യോഗം വെര്‍ച്വലായി ചേരും. യോഗത്തില്‍ സോണിയാഗാന്ധി വേര്‍ച്വലായ് പങ്കെടുക്കും. സോണിയ ഗാന്ധിയുടെ ലണ്ടന്‍ , ഇറ്റലി സന്ദര്‍ശനങ്ങളും വെട്ടിച്ചുരുക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.
Post a Comment
0 Comments