കാസര്‍കോട് (www.evisionnews.in): ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഏറെ യാത്രാപ്രശ്‌നം നേരിടുന്ന ഉപ്പള ടൗണില്‍ 200 മീറ്റര്‍ നീളത്തില്‍ ഫ്‌ളൈഓവര്‍ അനുവദിച്ചതായി അനുവദിച്ചതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി അറിയിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെയും നിമയസഭയില്‍ എകെഎം അഷ്‌റഫ് എംഎല്‍എയുടെയും നിരന്തരമായി നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ഫ്‌ളൈഓവര്‍ അനുവദിച്ചത്.
ആദ്യ ഘട്ടമായി ഏറ്റവും പ്രധാന ആവശ്യമായിരുന്ന ജില്ലയില്‍ തന്നെ അതിവേഗം വളര്‍ന്നുവരുന്ന ഉപ്പള ടൗണില്‍ 200 മീറ്റര്‍ നീളത്തില്‍ എലിവേറ്റ്ഡ് ഫ്‌ളൈ ഓവര്‍ ബ്രിഡ്ജ്. തലപ്പാടി മുതല്‍ മൊഗ്രാല്‍ വരെയുള്ള കേന്ദ്രങ്ങളില്‍ കൂടുതല്‍ അണ്ടര്‍ പാസേജ്, ഫൂട്ട് ബ്രിഡ്ജുകള്‍ തുടങ്ങിയ ആവശ്യത്തിലുണ്ടെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു.
Post a Comment
0 Comments