കുമ്പള (www.evisionnews.in): ബൈക്കിടിച്ച ആള്‍ട്ടോ കാര്‍ നിയന്ത്രണംവിട്ട് മറ്റൊരു കാറിലിടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പേരാല്‍ കണ്ണൂരിലെ അബ്ദുല്‍ ഷമ്മാസി (19)നാണ് പരിക്കേറ്റത്. കുമ്പള സഹകാരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതു മണിയോടെ കുമ്പള ദേവിനഗറിലാണ് അപകടം. കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാര്‍ എതിര്‍ദിശയില്‍ വന്ന ഒരു വാഹനം മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നത് കണ്ട് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പിന്നിലുണ്ടായിരുന്ന ബൈക്ക് കാറിന് പിറകിലിടിച്ചു. അതിനിടെ കാര്‍ നിയന്ത്രണംവിട്ട് കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു കാറിലിടിക്കുകയായിരുന്നു. ഈ കാര്‍ സമീപം പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന ദേശീയപാതയ്ക്കായി എടുത്ത കുഴിയിലേക്ക് മറിയുകയായിരുന്നു. രണ്ടു കാറുകളിലെയും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കുമ്പളയില്‍ കൂട്ടവാഹനാപകടം: ഒരാള്‍ക്ക് പരിക്കേറ്റു
16:50:00
0

Post a Comment
0 Comments