തൃക്കരിപ്പൂര്‍ (www.evisionnews.in): മീന്‍പിടുത്തത്തിന് പോയ തോണിയില്‍ നിന്ന് കവ്വായി കായലില്‍ വീണ് യുവാവിനെ കാണാതായി. മാവിലാകടപ്പുറം പന്ത്രണ്ടില്‍ സ്വദേശി എം.വി ഷിബുവിനെ (32)യാണ് കാണാതായത്. ഞായറാഴ്ച പുലര്‍ച്ചെ 12 ഓടെയാണ് സംഭവം. മീന്‍പിടിക്കാന്‍ പോയ രണ്ടു യുവാക്കളാണ് അപകടത്തില്‍പെട്ടത്. കൂടെയുണ്ടായിരുന്ന നസീര്‍ നീന്തി രക്ഷപ്പെട്ടു. തോണി വെള്ളം കയറിയതിനെ തുടര്‍ന്ന് മുങ്ങുകയായിരുന്നുവെന്ന് പറയുന്നു. മുങ്ങല്‍ വിദഗ്ദര്‍, കോസ്റ്റ് ഗാര്‍ഡ്, ഫയര്‍ഫോഴ്‌സ്, പൊലീസ്, മത്സ്യതൊഴിലാളികള്‍, നാട്ടുകാര്‍ ഏറെ പരിശ്രമിച്ചെങ്കിലും സന്ധ്യ വരെ യുവാവിനെ കണ്ടെത്താനായില്ല.
കവ്വായി കായലില്‍ മീന്‍പിടുത്തത്തിനിടെ തോണിമറിഞ്ഞ് യുവാവിനെ കാണാതായി
20:54:00
0
തൃക്കരിപ്പൂര്‍ (www.evisionnews.in): മീന്‍പിടുത്തത്തിന് പോയ തോണിയില്‍ നിന്ന് കവ്വായി കായലില്‍ വീണ് യുവാവിനെ കാണാതായി. മാവിലാകടപ്പുറം പന്ത്രണ്ടില്‍ സ്വദേശി എം.വി ഷിബുവിനെ (32)യാണ് കാണാതായത്. ഞായറാഴ്ച പുലര്‍ച്ചെ 12 ഓടെയാണ് സംഭവം. മീന്‍പിടിക്കാന്‍ പോയ രണ്ടു യുവാക്കളാണ് അപകടത്തില്‍പെട്ടത്. കൂടെയുണ്ടായിരുന്ന നസീര്‍ നീന്തി രക്ഷപ്പെട്ടു. തോണി വെള്ളം കയറിയതിനെ തുടര്‍ന്ന് മുങ്ങുകയായിരുന്നുവെന്ന് പറയുന്നു. മുങ്ങല്‍ വിദഗ്ദര്‍, കോസ്റ്റ് ഗാര്‍ഡ്, ഫയര്‍ഫോഴ്‌സ്, പൊലീസ്, മത്സ്യതൊഴിലാളികള്‍, നാട്ടുകാര്‍ ഏറെ പരിശ്രമിച്ചെങ്കിലും സന്ധ്യ വരെ യുവാവിനെ കണ്ടെത്താനായില്ല.
Post a Comment
0 Comments