കാസര്‍കോട് (www.evisionnews.in): 2022ലെ ദേശീയ സബ് ജൂനിയര്‍- ജൂനിയര്‍ ക്ലാസിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ തുടക്കമായി. പുരുഷന്മാരുടെ രണ്ടു വിഭാഗങ്ങളിലെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ 24 പോയിന്റോടെ തമിഴ് നാടും ജൂനിയര്‍ വിഭാഗത്തില്‍ 20 പോയിന്റോടെ മഹാരാഷ്ട്രയും മുന്നിട്ടും നില്‍ക്കുന്നു.
ചാമ്പ്യന്‍ഷിപ്പ് സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാനും കാസര്‍കോട് നഗരസഭ ചെയര്‍മാനുമായ അഡ്വ. വി.എം മുനീര്‍ സ്വാഗതം പറഞ്ഞു. കാസര്‍കോട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍മാന്മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, നഗരസഭാ കൗണ്‍സിലര്‍മാര്‍, അഷ്‌റഫ് എടനീര്‍, പവര്‍ ലിഫ്റ്റിംഗ് ഇന്ത്യ പ്രസിഡന്റ് രാജേഷ് തിവാരി, സെക്രട്ടറി പി.ജെ ജോസഫ് (അര്‍ജുന), സംസ്ഥാന പ്രസിഡന്റ് പി.എസ് ബാബു, സെക്രട്ടറി വേണു ജി. നായര്‍, ജുനൈദ് അഹമ്മദ് സംബന്ധിച്ചു.
ഓഗസ്റ്റ് 10 മുതല്‍ 14 വരെ കാസര്‍കോട് നഗരസഭയും ജില്ലാ പവര്‍ലിഫ്റ്റിംഗ് അസോസിയേഷനും സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരുവലിയ ദേശീയ കായിക മാമാങ്കത്തിന് കാസര്‍കോട് ജില്ല സാക്ഷ്യം വഹിക്കുന്നത്. മത്സരങ്ങള്‍ എല്ലാ ദിവസവും രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് ഏഴു മണിക്ക് സമാപിക്കും.
Post a Comment
0 Comments