Type Here to Get Search Results !

Bottom Ad

മാലിന്യ നിക്ഷേപ റിംഗുകള്‍ തകര്‍ന്ന സംഭവത്തില്‍ ഗുണഭോക്തൃ വിഹിതം തിരിച്ചുനല്‍കണം: യൂത്ത് ലീഗ്


ബോവിക്കാനം (www.evisionnews.in): മാലിന്യ നിര്‍മാര്‍ജന ത്തിനായിശുചിത്വ മിഷന്‍ മുഖേന മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അപേക്ഷ സ്വീകരിച്ച് 500 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്ത മാലിന്യ നിക്ഷേപ റിഗുകള്‍ വ്യാപകമായി പൊടിഞ്ഞു തകര്‍ന്ന സാഹചര്യത്തില്‍ ഗുണഭോക്താക്കള്‍ക്ക് അവര്‍ അടച്ച വിഹിതം തിരിച്ചുനല്‍കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെഫീഖ് മൈക്കുഴി ജനറല്‍ സെക്രട്ടറി അഡ്വ. ജുനൈദ് ആവശ്യപ്പെട്ടു. ഒരുമാസം മുമ്പ് വിതരണം ചെയ്ത റിംഗുകള്‍ ആവശ്യത്തിന് സിമന്റോ കമ്പിയോ ഉപയോഗിക്കാതെ നിര്‍മാണത്തിലെ അപാകത മൂലമാണ് ഇത്തരത്തില്‍ തകര്‍ന്നടിയുന്നതെന്നും കരാറിലെ വീഴ്ച അന്വേഷിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad