കാസര്‍കോട് (www.evisionnews.in): കാസര്‍കോട് കുണിയ സ്വദേശിയായ യുവാവ് അബൂദാബിയില്‍ താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു. പാണത്തൂര്‍ പനത്തടി സ്വദേശിയും കുണിയ പള്ളാരം പ്രദേശത്ത് താമസക്കാരനുമായ നസീര്‍- സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷമീം (24) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ പ്രാദേശിക സമയം മൂന്നോടെയാണ് സംഭവം. അബൂദാബി സിറ്റി വിമാനത്താവളത്തിനടുത്ത കെ.എഫ്.സിയുടെ സമീപത്തുള്ള ഗ്രോസറിയില്‍ ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ഷമീം.
ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് എത്തിയ ശേഷമാണ് അപകടം ഉണ്ടായതെന്നാണ് വിവരം. സംഭവം സംബന്ധിച്ച് അബുദബി പൊലിസ് അന്വേഷണം നടത്തിവരുന്നു. അവധിക്ക് നാട്ടിലിലെത്തിയ ഷമീം ഒരു വര്‍ഷം മുമ്പാണ് അബുദബിയിലേക്ക് തിരികെ പോയത്. വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന് സ്വന്തമായി വീടു നിര്‍മിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഏക ആണ്‍തരിയായ മുഹമ്മദ് ഷമീം വിടപറഞ്ഞത്. ഏക സഹോദരി ഫാത്തിമത്ത് ഷംന.
Post a Comment
0 Comments