തൊക്കോട്ട് (www.evisionnews.in): ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാറിലിടിച്ചു. ഞായറാഴ്ച വൈകിട്ട് തൊക്കോട്ട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. ബസ് ഡ്രൈവറുടെ മനസാന്നിധ്യത്തെ തുടര്‍ന്ന് ബസിലുണ്ടായിരുന്ന 21 യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാര്‍ യാത്രക്കാര്‍ക്കും പരിക്കേറ്റില്ല. കാറിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
മംഗളൂരുവില്‍ നിന്ന് മുടിപ്പുവിലേക്ക് പോവുകയായിരുന്ന എസ്.എന്‍ ട്രാവല്‍സ് ബസ് തൊക്കോട്ടു ബസ് സ്റ്റാന്റിലാണ് എത്തേണ്ടിയിരുന്നുവെങ്കിലും ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് തൊക്കോട്ടു ജംഗ്ഷനിലേക്ക് പാഞ്ഞുകയറുകയും ഉള്ളാളില്‍ നിന്ന് മുടിപ്പിലേക്ക് പോവുകയായിരുന്ന കാറില്‍ ഇടിക്കുകയുമായിരുന്നു. തൊക്കോട്ടു ജംഗ്ഷനില്‍ ആളുകള്‍ കുറവായിരുന്നതും ദുരന്തം ഒഴിവാകാന്‍ കാരണമായി. സംഭവത്തില്‍ ജെപ്പു ട്രാഫിക് പൊലീസ് കേസെടുത്തു.
Post a Comment
0 Comments