നീലേശ്വരം (www.evisionnews.in): നീലേശ്വരം സ്വദേശിയും സ്‌കൂള്‍ ബസ് ഡ്രൈവറുമായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കാറും എടിഎം കാര്‍ഡ്, മൊബൈല്‍ഫോണ്‍, വാച്ച് എന്നിവ കൊള്ളയടിച്ചെന്ന കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ അറസ്റ്റിലായി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഓടോറിക്ഷ ഡ്രൈവര്‍ മുകേഷിനെ (35) യാണ് ചന്തേര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി നാരായണന്റെ നേതൃത്വത്തില്‍ എസ്‌ഐ എംവി ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹണിട്രാപില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി നീലേശ്വരം തെരുറോഡിലെ ശൈലേഷിനെ (42) ക്വടേഷന്‍ സംഘം തൃക്കരിപ്പൂര്‍ നടക്കാവിലേക്ക് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്നാണ് കേസ്. കാറും എടിഎം കാര്‍ഡും, കയ്യിലുണ്ടായിരുന്ന പണവും വാചും മൊബൈല്‍ ഫോണും സംഘം കൊള്ളയടിച്ച ശേഷം മോചനദ്രവ്യത്തിനായി ഭീഷണി തുടര്‍ന്നതായി കാണിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണന്‍ നായര്‍ക്ക് യുവാവ് പരാതി നല്‍ക്കുകയായിരുന്നു. നാലംഗ സംഘത്തിലുണ്ടായിരുന്നതായി പറയുന്ന ഓട്ടോറിക്ഷ ഡ്രൈവറായ ദാമോദരന്‍, ഹരീഷ്, ശ്രീജിത് ഒളിവിലാണ്.
26ന് രാവിലെ 10.45 ഓടെ പയ്യന്നൂരിലേക്ക് പോവുന്നതിനിടെ ശൈലേഷ് സഞ്ചരിച്ച കാറില്‍ ഫോണ്‍ ചെയ്‌തെത്തിയ പ്രതികളിലൊരാളുടെ ഭാര്യ കയറുകയും തൃക്കരിപ്പൂര്‍ നടക്കാവില്‍ വെച്ച് ബൈകില്‍ വന്ന രണ്ടംഗസംഘം കാര്‍ തടഞ്ഞുനിര്‍ത്തി ബലംപ്രയോഗിച്ച് മറ്റൊരു കാറില്‍ പിടിച്ചുകയറ്റികൊണ്ടു പോയെന്നാണ് പരാതി. ശൈലേഷിന്റെ കാര്‍ ബൈകില്‍ വന്നവര്‍ കൊണ്ടുപോവുകയും ശൈലേഷിനെ കാറില്‍ കയറ്റിയതിനുശേഷം കാറിനകത്തുണ്ടായിരുന്ന ദാമോദരനും മുകേഷും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് ഗുഗിള്‍ പേ വഴി എടിഎം കാര്‍ഡില്‍ നിന്ന് ഒരു തവണ 3,000 രൂപയും രണ്ടാം തവണ 8,065 രൂപയും സംഘം തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ഹണിട്രാപില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപയും ശൈലേഷിന്റെ പേരിലുള്ള 32 സെന്റ് സ്ഥലവും എഴുതിക്കൊടുക്കാന്‍ സംഘം ആവശ്യപ്പെടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 12ന് ഉച്ചയ്ക്ക് 12.30 മണിയോടെ കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂള്‍ റോഡില്‍ ഗണേഷ് മന്ദിരത്തിന് സമീപത്തെ എച്ച്.ആര്‍ ദേവദാസിനേയും ഭാര്യ ലളിതയെയും വീടുകയറി ആക്രമിച്ച് കൊള്ളയടിച്ച കേസിലും പ്രതികളായിരുന്ന മുകേഷും ദാമോദരനും അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
Post a Comment
0 Comments