കൊച്ചി (www.evisionnews.in): സംസ്ഥാനത്ത് മധ്യ-വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാലു ദിവസം മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയെ തുടര്‍ന്ന് തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍ പൊട്ടല്‍. കുടയത്തൂര്‍ സംഗമം കവലക്ക് സമീപമണ് സംഭവം. ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കുടയത്തൂര്‍ ജംഗ്ഷനിലുള്ള മാളിയേക്കല്‍ കോളനിക്ക് മുകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി മകള്‍ നിമ, നിമയുടെ മകന്‍ ആദിദേവ് ഇവര്‍ മണ്ണിനടിയില്‍പെട്ടു.
മണ്ണിനടയില്‍പ്പെട്ട ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.കാണാതായവര്‍ക്കായി പ്രത്യേക സംഘം തിരച്ചില്‍ നടത്തുമെന്ന് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് അറിയിച്ചു. മനുഷ്യരെ കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിക്കും. ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിക്കുമെന്നും വി.യു. കുര്യാക്കോസ് പറഞ്ഞു.
പുലര്‍ച്ചെ നാലു മണിയോടെ ആണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. റവന്യു വകുപ്പും സ്ഥലത്തുണ്ട്. ഞായറാഴ്ച രാത്രി 10.30 ഓടെ കനത്ത മഴയായിരുന്നു. സംസ്ഥാനത്തിന്റെ വിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്.
Post a Comment
0 Comments