മംഗളൂരു (www.evisionnews.in): ബൈന്ദൂര്‍ കല്‍ത്തോടിലെ നടപ്പാലത്തില്‍ നിന്നും പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനിയുടെ മൃതദേഹം വീണ് 48 മണിക്കൂറിന് ശേഷം കണ്ടെത്തി. ഏഴുവയസുകാരിയായ സന്നിധിയുടെ മൃതദേഹമാണ് വീണ സ്ഥലത്ത് നിന്ന് 400 മീറ്റര്‍ അകലെ കണ്ടെത്തിയത്.
തിങ്കളാഴ്ച സ്‌കൂള്‍ വിട്ട് തിരികെ നടക്കുമ്പോള്‍ സന്നിധി കോള്‍ത്തോട് വില്ലേജിലെ ബൊളമ്പള്ളിയിലെ ബീജമക്കിയിലെ നടപ്പാലത്തില്‍ നിന്ന് കാല്‍വഴുതി താഴെ പുഴയിലേക്ക് വീഴുകയായിരുന്നു. അഗ്‌നിശമന സേനയും നീന്തല്‍ക്കാരും നാട്ടുകാരും തുടര്‍ച്ചയായി തിരച്ചില്‍ നടത്തുകയായിരുന്നു. കനത്ത മഴയും പുഴയില്‍ ശക്തമായ ഓഴുക്കും കാരണം രക്ഷാപ്രവര്‍ത്തനം പ്രതിസന്ധി നേരിട്ടു. തുടര്‍ന്ന് തിരച്ചിലിനിടെ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെടുക്കാനായത്.
Post a Comment
0 Comments