കാസര്‍കോട് (www.evisionnews.in): കേരള-കര്‍ണാടക അതിര്‍ ത്തിയില്‍ സുള്ള്യക്ക് സമീപത്തെ സുബ്രഹ് മണ്യകുമാരധാരയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ മരിച്ചു. കുസുമാധര- രൂപശ്രീ ദമ്പതികളുടെ മക്കളായ ശ്രുതി (11), ജ്ഞാനശ്രീ (6) എന്നിവരാണ് മരിച്ചത്. തുടര്‍ച്ചയായി പെയ്ത മഴയില്‍ വീടിന് പിന്നിലെ കുന്ന് ഇടിഞ്ഞ് താഴുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കളും അമ്മൂമ്മയും സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നു. ഇവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും കുട്ടികള്‍ വീടിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണു നീക്കം ചെയ്ത് പുറത്തെത്തിക്കുമ്പോഴേക്കും രണ്ടുപേരും മരണപ്പെട്ടിരുന്നു. ശക്തമായ മഴയില്‍ ഹരിഹര, കൊല്ലമൊഗ്രു, കല്‍മകരു, ബാലുഗോഡു എന്നീ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. വരുന്ന രണ്ടു ദിവസത്തേക്ക് ആളുകള്‍ കുക്കെ സുബ്രഹ് മണ്യ ക്ഷേത്ര ദര്‍ശനം നടത്തരുതെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
കേരള- കര്‍ണാടക അതിര്‍ത്തിയില്‍ കുന്നിടിച്ചില്‍: രണ്ടു കുട്ടികള്‍ മരിച്ചു
17:58:00
0

Post a Comment
0 Comments