കാസര്‍കോട് (www.evisionnews.in): അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചു വന്നിരുന്നതും വീട്ടു ജോലികള്‍ക്കായി പോയിരുന്നതുമായ തായന്നൂര്‍ വിരുത്തിമൂലയിലെ ചൗക്കാറിന്റെ മകള്‍ ബേബി (സുമതി, 32)യെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബേബിയെ 2011 മുതലാണ് കാണാതായത്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ ക്രൈംനമ്പര്‍ 61/2012 കേസ് ഇപ്പോള്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്നു. സ്ത്രീയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, സി- ബ്രാഞ്ച്, കാസര്‍കോട്-ല്‍ അറിയിക്കണമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചു. ഫോണ്‍: 9497990145, 9497935829.
Post a Comment
0 Comments