Type Here to Get Search Results !

Bottom Ad

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്


ന്യൂഡല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന് നടക്കും. പത്തൊമ്പതിന് വോട്ടെണ്ണല്‍. ഇന്ന് ചേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം തിരഞ്ഞെടുപ്പ് പ്രക്രിയക്ക് അന്തിരൂപം നല്‍കി. സെപ്തംബര്‍ 22ന് തിരഞ്ഞെടുപ്പിന്റ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

തിരഞ്ഞെുപ്പ് ഏകകണ്്ഠമായിരിക്കുമെന്നാണ് നിലവില്‍ അറിയുന്നത്. 24 മുതല്‍ 30 വരെയാണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. ഇതോടെയേ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാവുകയുള്ളു. നെഹ്റു കുടുംബത്തിന് പുറത്തു നിന്നാണ് കോണ്‍ഗ്രസ് അധ്യക്ഷനെങ്കില്‍ ചിലപ്പോള്‍ തിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് അറിയുന്നത്.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവര്‍ ഓണ്‍ലൈനിലൂടെയാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തത്. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച സുപ്രധാന തീരുമാനമുണ്ടായത്. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് ഗുലാം നബി രാജിവച്ചത്. പാര്‍ട്ടിയുടെ കൂടിയാലോചനാ സംവിധാനങ്ങള്‍ മുഴുവന്‍ രാഹുല്‍ തകര്‍ത്തതായി ആസാദ് വിമര്‍ശനം ഉന്നയിച്ചിരുന്നു.

അതിനിടെ, നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയ ജി-23 നേതാക്കളില്‍ ഉള്‍പ്പെടുന്ന ആനന്ദ് ശര്‍മ അടക്കമുള്ളവര്‍ ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad