സുള്ള്യ (www.evisionnews.in): ഇതര മതവിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ കോളജ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം. സുള്ള്യ കസബയിലെ ഫസ്റ്റ് ഗ്രേഡ് കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ ജാല്‍സൂര്‍ പായിച്ചാര്‍ വീട്ടില്‍ മുഹമ്മദ് സാനിഫ് (19) ആണ് അക്രമത്തിനിരയായത്.
മുഹമ്മദ് സാനിഫിനെ ഇതേ കോളജിലെ മറ്റൊരു മതവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കുകയായിരുന്നു. മുഹമ്മദ് സാനിഫിന്റെ പരാതിയില്‍ ഫൈനല്‍ ബി.ബി.എ വിദ്യാര്‍ഥികളായ ദീക്ഷിത്, ധനുഷ്, പ്രജ്വല്‍, ഫൈനല്‍ ബി.കോം വിദ്യാര്‍ഥികളായ തനൂജ്, മോക്ഷിത്, സെക്കന്‍ഡ് ബികോം വിദ്യാര്‍ഥി അക്ഷയ്, ഗൗതം എന്നിവര്‍ക്കെതിരെ സുള്ള്യ പൊലീസ് കേസെടുത്തു. കസബ ഫസ്റ്റ് ഗ്രേഡ് കോളജിലെ ഇതരമതവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥിനിയും സാനിഫും തമ്മിലുള്ള സൗഹൃദത്തെ ചില വിദ്യാര്‍ഥികള്‍ എതിര്‍ത്തിരുന്നു.
കഴിഞ്ഞ ദിവസം കോളേജില്‍ സാനിഫും പെണ്‍കുട്ടിയും സംസാരിച്ചുകൊണ്ടിരിക്കെ ദീക്ഷിതും ധനുഷും സാനിഫിനെ ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കോളജ് ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി മരത്തടി കൊണ്ട് അടിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് സംസാരിച്ചാല്‍ ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥികള്‍ സാനിഫിനെ മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സാനിഫ് സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post a Comment
0 Comments