കാസര്‍കോട് (www.evisionnews.in): ജില്ലയിലെ ഒരു പാവപ്പെട്ട വീടില്ലാത്ത വിദ്യാര്‍ഥിക്ക് വീട് നിര്‍മിച്ചു നല്‍കി സിനിമാ ചിത്രീകരണം ആരംഭിക്കുന്നു. ജിബിജി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ട്രസ്റ്റാണ് അപൂര്‍വമായ കൗതുകകരമായ സിനിമ ചിത്രീകരണം ലക്ഷ്യമിടുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വീടില്ലാത്ത രോഗാതുരയായ സഹപാഠിക്ക് കൂട്ടുകാര്‍ വീട് നിര്‍മിച്ചു നല്‍കാന്‍ ശ്രമിക്കുന്ന കഥയാണ് സിനിമ പറയുന്നത്. വീട് നിര്‍മാണത്തിന് നേരിടുന്ന നിരവധി പ്രതിസന്ധികള്‍ സഹപാഠികളെ വലയ്ക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കും തോറും കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന വിഷയമാണ് സിനിമ പറയുന്നത്.
ജില്ലയിലെ നിരവധി വിദ്യാര്‍ഥികള്‍ അഭിനയിക്കുന്നു. ഒപ്പം സിനിമാരംഗത്തെ സാങ്കേതിക വിദഗ്ദരും ചലചിത്ര നടീനടന്മാരും കൂട്ടുകാരിക്ക് ഒരു വീട് എന്ന പേരിലുള്ള സിനിമയുടെ ഭാഗമാവും. സിനിമയില്‍ തിരഞ്ഞെടുക്കപ്പെട്ട നടീനടന്മാര്‍ക്ക് നാലു ദിവസത്തെ അഭിനയ ശില്‍പശാല സംഘടിപ്പിക്കും. സിനിമ ഷൂട്ടിംഗ് ഡിസംബര്‍ ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മാതാവും ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. പി. വിനോദ് കുമാര്‍, സംവിധായകന്‍ ഗോപി കുറ്റിക്കോല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മണി പ്രസാദ്, പി.പി പ്രിജിത്ത് പയ്യന്നൂര്‍, വിന്‍ലാല്‍ സംബന്ധിച്ചു.
Post a Comment
0 Comments