കോളിയടുക്കം (www.evisionnews.in): അറുപത് വര്‍ഷം പഴക്കമുള്ള പരവനടുക്കം മൃഗാശുപത്രിക്ക് ചെമ്മനാട് ഗ്രാമപഞ്ചായത്ത് നിര്‍മിച്ച പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരായ ആയിഷ അബൂബക്കര്‍, ശംസുദ്ധീന്‍ തെക്കില്‍, രമ ഗംഗാധരന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍എ ബദറുല്‍ മുനീര്‍, പഞ്ചായത്ത് മെമ്പര്‍മാരായ ചന്ദ്രശേഖരന്‍ കുളങ്ങര, ഇ. മനോജ് കുമാര്‍, സുജാത രാമകൃഷണന്‍, മൈമൂന അബ്ദുല്‍ റഹ്‌മാന്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി.എം സുനില്‍, അസ്‌ലം മച്ചിനടുക്കം, നാരായണന്‍ നമ്പ്യാര്‍, പ്രൊജക്ട് എഞ്ചിനീയര്‍ കെ.എസ് ശശിധരന്‍, വെറ്റിനറി സര്‍ജന്‍ ഡോ. വിനീത് പ്രസംഗിച്ചു.
Post a Comment
0 Comments