ന്യൂഡല്‍ഹി: ബംഗളൂരുവിലെ ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനിയില്‍ രണ്ടു ദിവസത്തേക്ക് തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഈദ്ഗാഹ് മൈതാനിയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയ ഹൈക്കോടതിയുടെ ഡിവിഷണല്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തത് കര്‍ണാടക വഖഫ് ബോര്‍ഡ് ഹര്‍ജികള്‍ പരിഗണിച്ചാണ് നടപടി.
ഇതുപ്രകാരം മൈതാനിയില്‍ രണ്ടു ദിവസത്തേക്ക് ഗണേശ ചതുര്‍ത്ഥി ആഘോഷം പാടില്ല. സുപ്രിം കോടതി തീരുമാനം ബിജെപി ഭരിക്കുന്ന കര്‍ണാടക സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. പ്രത്യേകിച്ച് ഹിന്ദുത്വ നേതാവ് പ്രമോദ് മുത്താലിക്ക് ഉള്‍പ്പെടെയുള്ളവര്‍ മധുരവിതരണം ഉള്‍പ്പെടെ നടത്തിയ സാഹചര്യത്തില്‍ 200 വര്‍ഷമായി അത് ചെയ്തില്ലെന്ന് നിങ്ങളും സമ്മതിക്കുന്നു.
അതിനാല്‍ എന്തുകൊണ്ട് സ്റ്റാറ്റസ്‌കോ നിലനിര്‍ത്തുന്നില്ലെന്ന് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു. നേരത്തെ, വിഷയം ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യുകയും അഭിപ്രായവ്യത്യാസം ചൂണ്ടിക്കാട്ടി സിജെഐക്ക് കൈമാറുകയും ചെയ്തിരുന്നു. 'കക്ഷികളെ കുറച്ചുനേരം കേട്ടു. വാദം പൂര്‍ത്തിയാക്കാനോ ബെഞ്ച് തമ്മില്‍ സമവായത്തിലെത്താനോ കഴിഞ്ഞില്ല. വിഷയം ചീഫ് ജസ്റ്റിസിന് മുമ്പാകെ ലിസ്റ്റ് ചെയ്യട്ടെയെന്നുമാണ് രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് യുയു ലളിത് സുപ്രീം കോടതിയില്‍ മൂന്നംഗ ബെഞ്ച് രൂപീകരിച്ചു.
ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, അഭയ് എസ് ഒക, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് രണ്ട് ദിവസത്തേക്ക് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടത്. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മൂന്ന് ഡിസിപിമാര്‍, 21 എസിപിമാര്‍, 49 ഇന്‍സ്പെക്ടര്‍മാര്‍, 130 പിഎസ്ഐമാര്‍, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (ആര്‍എഎഫ്) എന്നിവരുള്‍പ്പെടെ 1600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഗണേശ ചതുര്‍ത്ഥി ഗ്രൗണ്ടില്‍ ആഘോഷിക്കാന്‍ അനുമതി തേടി വിവിധ ഹിന്ദുത്വ സംഘടനകള്‍ ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണറോട് അനുമതി തേടിയിരുന്നു.
Post a Comment
0 Comments