Type Here to Get Search Results !

Bottom Ad

കുളിക്കുന്നതിനിടെ യുവാവിനെ കുളത്തില്‍ കാണാതായി


കാസര്‍കോട്: (www.evisionnews.in) കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവിനെ കുളത്തില്‍ കാണാതായി. കളനാട്ടെ ശരീഫിന്റെ മകന്‍ യാസിറി (23) നെയാണ് കാണാതായത്. കളനാട് എല്‍.പി സ്‌കൂളിന് മുന്നിലുള്ള കുളത്തില്‍ വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. സ്ഥിരമായി ഇവിടെ യുവാക്കള്‍ കുളിക്കാറുണ്ട്. കുളിക്കുന്നതിനിടയില്‍ യാസിറിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഒപ്പമുണ്ടായ യുവാക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് മേല്‍പറമ്പ് പൊലീസിനെ വിവരമറിയിച്ചു. പൊലീസും വിവരമറിഞ്ഞെത്തിയ റെസ്‌ക്യൂ ഗാര്‍ഡ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad