അബുദാബി: ഓഗസ്റ്റ് മാസത്തെ ഇന്ധന വില യു.എ.ഇ. പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് രാജ്യത്തെ ഇന്ധന വില സമിതി പുതിയ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചത്. യു.എ.ഇയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി പെട്രോൾ, ഡീസൽ വില വർദ്ധിക്കുന്നുണ്ടെങ്കിലും ഈ മാസം പെട്രോൾ, ഡീസൽ വില കുറഞ്ഞു. ഓഗസ്റ്റ് 1 മുതൽ സൂപ്പർ 98 പെട്രോളിന് 4.03 ദിർഹമായിരിക്കും വില. ജൂലൈയിൽ ഇത് 4.63 ദിർഹമായിരുന്നു. സൂപ്പർ 95 പെട്രോളിന് ഇന്ന് മുതൽ 3.92 ദിർഹം വില വരും. നേരത്തെ ഇത് 4.52 ദിർഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന്‍റെ വില ഓഗസ്റ്റിൽ 3.84 ദിർഹമായിരിക്കും. ഡീസൽ വിലയും ഈ മാസം കുറഞ്ഞു. ഇന്ന് മുതൽ ഒരു ലിറ്റർ ഡീസലിന് 4.14 ദിർഹമായിരിക്കും വില. ജൂലൈയിൽ ഇത് 4.76 ദിർഹമായിരുന്നു.
Post a Comment
0 Comments