തിരുവനന്തപുരം: ടിക് ടോക്ക് ചെയ്യുന്നതിന്റെ ടിപ്സ് പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയയിൽ ബന്ധം സ്ഥാപിച്ചതിന് ശേഷം പെൺകുട്ടിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ടിക് ടോക്ക് താരം അറസ്റ്റിൽ. കൊല്ലം സ്വദേശിയുടെ പരാതിയിൽ ചിറയിൻകീഴ് വെള്ളൂർ കീഴ്പേരൂർ സ്വദേശി വിനീതിനെയാണ് (25) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ടിക് ടോക് വീഡിയോകൾ ചെയ്യുന്ന വിനീതിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരവധി പേരാണ് പിന്തുടരുന്നത്. ഇൻസ്റ്റാഗ്രാമിലെ അക്കൗണ്ട് വഴിയാണ് ഇയാൾ കൊല്ലം സ്വദേശിയുമായി ചങ്ങാത്തത്തിലായത്. ടിക് ടോക്കിൽ വൈറൽ ആകാനുളള ടിപ്സ് പറഞ്ഞ് തരാമെന്ന് പറഞ്ഞാണ് ചാറ്റുകൾ ആരംഭിച്ചത്. തുടർന്ന് ഇയാൾ വീഡിയോ കോൾ ചെയ്യുകയും പെൺകുട്ടി അറിയാതെ അശ്ലീല വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുകയും തമ്പാനൂരിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പ്രതിയുടെ ഫോണിൽ നിന്ന് പെൺകുട്ടിയുമായി നിരവധി തവണ ചാറ്റ് ചെയ്തതിന്‍റെ തെളിവുകൾ പൊലീസ് കണ്ടെടുത്തു.
Post a Comment
0 Comments