Type Here to Get Search Results !

Bottom Ad

ന്നാ പിന്നെ തീയേറ്ററിൽ തന്നെ കാണണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. 'ന്നാ പിന്നെ തീയേറ്ററിൽ തന്നെ കാണണം' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ രസകരമായ ഒരു കുറിപ്പ് പങ്കുവച്ചത്. ഇടതുപക്ഷ സഹയാത്രികരെ ഇരട്ടത്താപ്പുകളുടെ യജമാനൻമാരെന്നും, തിരഞ്ഞെടുക്കപ്പെട്ട ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ ഉപജ്ഞാതാക്കളെന്നും അദ്ദേഹം വിമർശിച്ചു. സമൂഹം അവരുടെ അഭിപ്രായങ്ങളെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. "വഴിയിൽ കുഴിയുണ്ട്, മടിയിൽ കനവുമുണ്ട്" എന്ന വാചകത്തോടെയാണ് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്റർ വിവാദത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ കുഞ്ചാക്കോ ബോബൻ പ്രതികരണവുമായി എത്തിയിരുന്നു. പരസ്യം സർക്കാരിന് എതിരല്ലെന്നും, കേരളത്തിലെയല്ല തമിഴ്നാട്ടിലെ കുഴിയാണ് ചിത്രത്തിന്‍റെ പ്രമേയമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad