മോഹൻലാലിനൊപ്പം ഒരു മലയാള ചിത്രത്തിൽ അഭിനയിക്കണമെന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ. തന്‍റെ പുതിയ ചിത്രമായ രക്ഷാബന്ധന്‍റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കവെ ഒരു മലയാളി ആരാധകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. അക്ഷയ് കുമാറിന്‍റെ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് നിരവധി മലയാള ചിത്രങ്ങൾ സൂപ്പർഹിറ്റുകളാക്കിയ നിങ്ങൾ എപ്പോഴാണ് മലയാളത്തിൽ അഭിനയിക്കുകയെന്നായിരുന്നു ആരാധകന്‍റെ ചോദ്യം. ഇതിന് മറുപടിയായാണ് മോഹൻലാലിനൊപ്പം മലയാളത്തിൽ അഭിനയിക്കാനുള്ള ആഗ്രഹം അക്ഷയ് കുമാർ പ്രകടിപ്പിച്ചത്. "എനിക്ക് ഒരു മലയാള സിനിമ ചെയ്യണം. ഞാൻ തമിഴിൽ രജനീകാന്തിനൊപ്പം അഭിനയിച്ചു, കന്നഡയിലും അഭിനയിച്ചു. ഇപ്പോൾ മോഹൻ ലാലിനൊപ്പം മലയാളത്തിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. മോഹൻലാലിനൊപ്പം ഒരു സിനിമയിൽ എന്നെ കാസ്റ്റ് ചെയ്യുമോ എന്ന് ഞാൻ പ്രിയദർശനോട് ചോദിക്കും. അങ്ങനെ സംഭവിച്ചാൽ അതൊരു ബഹുമതിയായി കണക്കാക്കും." എന്നാണ് അക്ഷയ് കുമാർ പറഞ്ഞത്.
Post a Comment
0 Comments