സോഷ്യൽ മീഡിയയിലെ സമീപകാലത്തെ എല്ലാ വിമർശനങ്ങൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എവിടെയായിരുന്നാലും കാര്യങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുന്ന ശീലം തനിക്കുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതുപോലുള്ള കാര്യങ്ങൾ തുറന്ന് പറയുന്നത് കൊണ്ട് പലർക്കും എന്നെ ഇഷ്ടമല്ല, ഭാഗ്യലക്ഷ്മി പറഞ്ഞു. അത് ഒരു സംഘടനയായാലും സാമൂഹിക പ്രശ്നങ്ങളിലായാലും ഞാൻ സംസാരിക്കും. ഡബ്ബിംഗ് ആർട്ടിസ്റ്റുകളോട് സമൂഹത്തിലേക്ക് ഇറങ്ങി വരണമെന്ന് ഞാൻ പറയാറുണ്ട്. കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ അത് മറ്റുള്ളവരുടെ അനിഷ്ടത്തിന് ഇടയാക്കുമെന്നും അവസരം നഷ്ടമാകുമെന്നും ചിലർ ഭയക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Post a Comment
0 Comments