Type Here to Get Search Results !

Bottom Ad

ലുലു ജിസിസിയിലെ ഏറ്റവും മികച്ച ഷോപ്പിങ് സ്ഥാപനമെന്ന് സൗദി

റിയാദ്: ലുലുവിന്‍റെ ഹൈപ്പർമാർക്കറ്റുകൾ ജിസിസിയിലെ ഏറ്റവും മികച്ച ഷോപ്പിംഗ് സ്ഥാപനമാണെന്ന് സൗദി മന്ത്രി. സൗദി വ്യവസായ, ധാതുവിഭവ വകുപ്പ് മന്ത്രി എൻ.ജി ബന്ദർ ബിൻ ഇബ്രാഹിം അൽ ഖോറൈഫ ലുലുവിനെ പ്രശംസിച്ചു. ലുലുവിൽ സൗദി ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ച മന്ത്രി ഇവിടെ ധാരാളം സമയം ചെലവഴിച്ചു. ലുലു സന്ദർശിച്ച ശേഷം ലുലു വെയർഹിസിന് സൗജന്യ ഭൂമിയും ആവശ്യമായ എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. ഈന്തപ്പഴം, സൗദി കോഫി, ചെങ്കടൽ മത്സ്യം, ആട്, ആട് ഇറച്ചി, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുൾപ്പെടെ ഭക്ഷ്യ, ഭക്ഷ്യേതര വിഭാഗങ്ങളിലായി 1,200 സൗദി ഉൽപ്പന്നങ്ങൾ ലുലു ഹൈപ്പർമാർക്കറ്റിലുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad