കാസര്‍കോട് (www.evisionnews.in): സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് എ.ഐ.സി.സി, കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം ഡി.സി.സിയുടെ നേത്യത്വത്തില്‍ പ്രസിഡന്റ് പി.കെ ഫൈസല്‍ നയിക്കുന്ന ആസാദി കി ഗൗരവ് പദയാത്ര 13ന് കുമ്പളയില്‍ നിന്നാരംഭിക്കും. 16ന് തൃക്കരിപ്പൂരില്‍ സമാപിക്കും. ഓരോ മണ്ഡലത്തില്‍ നിന്നും 10 സ്ഥിരംഗങ്ങള്‍ ജാഥയെ അനുഗമിക്കും.
13ന് രാവിലെ 9:30ന് കുമ്പളയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പദയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ സോണി സെബാസ്റ്റ്യന്‍, കര്‍ണാടക കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളായ രമനാഥാറൈ, വിനയകുമാര്‍ സാര്‍ക മുഖ്യാതിഥികളാകും. 5 മണിക്ക് മേല്‍പറമ്പില്‍ സമാപന യോഗം കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 9.30ന് മേല്‍പ്പറമ്പില്‍ പ്രയാണമാരംഭിക്കും. വൈകിട്ട് 5ന് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ സമാപന യോഗം കെ.പി.സി.സി സെക്രട്ടറി ബി.ആര്‍.എം ഷഫീര്‍ ഉദ്ഘാടനം ചെയ്യും.
15ന് രാവിലെ 9ന് മാന്തോപ്പ് മൈതാനിയില്‍ ദേശീയ പതാക ഉയര്‍ത്തി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. 10ന് ജാഥ പ്രയാണം ആരംഭിക്കും. വൈകിട്ട് 5ന് കാലിക്കടവില്‍ സമാപന യോഗം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. 16ന് ഉച്ചയ്ക്ക് 2:30ന് കാലിക്കടവ് പദയാത്രയുടെ സമാപന റാലി ആരംഭിക്കും. വൈകിട്ട് 5ന് തൃക്കരിപ്പൂര്‍ ബസ്്റ്റാന്റ്് പരിസരത്ത് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കുട്ടം, മറ്റു ജില്ലാ- സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.
പദയാത്രയില്‍ 250 പേര്‍ സ്ഥിരാംഗങ്ങളായിരിക്കും. ഓരോ മണ്ഡലത്തില്‍ നിന്നും പത്തു സ്ഥിരംഗങ്ങള്‍ ജാഥയെ അനുഗമിക്കും. നാലു ദിവസങ്ങളിലായി നടത്തുന്ന പദയാത്ര വന്‍വിജയമാക്കാന്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍, കോണ്‍ഗ്രസ് നേതാക്കളായ പി.എ അഷ്‌റഫലി, കരുണ്‍താപ്പ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Post a Comment
0 Comments