സ്ട്രേഞ്ചർ തിംഗ്സിന്‍റെ നാലാം സീസണും നെറ്റ്ഫ്ലിക്സ് കാഴ്ചക്കാരുടെ എണ്ണത്തിൽ സ്ക്വിഡ് ഗെയിമിന്റെ റെക്കോർഡ് തകർക്കുന്നതിൽ പരാജയപ്പെട്ടു. നെറ്റ്ഫ്ലിക്സിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇംഗ്ലീഷ് ടിവി സീരീസായി വിശേഷിപ്പിക്കപ്പെടുന്ന സ്ട്രേഞ്ചർ തിംഗ്സ് സീസൺ 4 അതിന്‍റെ ആദ്യ മാസത്തിൽ 1.352 ബില്യൺ മണിക്കൂറുകൾ സ്ട്രീം ചെയ്തു. സീസൺ നാല് രണ്ട് ഭാഗങ്ങളായി, മെയ് 27നും ജൂലൈ 1നുമാണ് സ്ട്രീം ചെയ്തത്. അതേസമയം, സ്ക്വിഡ് ഗെയിംസ് സ്ട്രീം ചെയ്തത് 1.650 ബില്യൺ മണിക്കൂറിനാണ്. നെറ്റ്ഫ്ലിക്സ് സീസൺ നാലിന്‍റെ ആദ്യ ഭാഗത്തിൽ ഏഴ് എപ്പിസോഡുകളായിരുന്നു ഉണ്ടായിരുന്നത്. രണ്ട് എപ്പിസോഡുകൾ ഉൾക്കൊള്ളുന്ന രണ്ടാം ഭാഗം ജൂലൈ ഒന്നിനാണ് പുറത്തിറങ്ങിയത്. പരമ്പരയ്ക്ക് മറ്റൊരു അവസാന സീസൺ കൂടി ഉണ്ടാകുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. സ്ക്വിഡ് ഗെയിമിന്‍റെ മൊത്തം സമയം 8 മണിക്കൂറാണ്. അതേസമയം, സ്ട്രേഞ്ചർ തിംഗ്സ് സീസൺ 4ന് 13 മണിക്കൂർ സമയമുണ്ട്. അഞ്ച് മണിക്കൂർ അധികമുണ്ടെങ്കിലും സ്ക്വിഡ് ഗെയിമിനെ മറികടക്കാൻ സ്ട്രേഞ്ചർ തിങ്സിനു കഴിഞ്ഞില്ല. ഒന്നാം സ്ഥാനത്ത് സ്ക്വിഡ് ഗെയിമും രണ്ടാം സ്ഥാനത്ത് സ്ട്രേഞ്ചർ തിങ്സും ഉള്ള പട്ടികയിൽ ബ്രിഡ്ജ്ടൺ രണ്ടാം സീസണാണ് മൂന്നാമത്. ആകെ 656 മില്ല്യൺ മണിക്കൂറുകളിൽ ബ്രിഡ്ജ്ടൺ സീസൺ 2 സ്ട്രീം ചെയ്യപ്പെട്ടു.
Post a Comment
0 Comments