Type Here to Get Search Results !

Bottom Ad

വൈറലായി ശീമാട്ടിയുടെ ഓണം മ്യൂസിക് വീഡിയോ

ഓണക്കാലത്തിന് മാറ്റ് കൂട്ടാൻ സീസൺ ഓഫ് സെലിബ്രേഷൻസുമായി ശീമാട്ടി. എല്ലാ വർഷത്തെയും പോലെ കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി ഇത്തവണയും ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഓണസ്മരണകളും ഓണത്തിന്‍റെ എല്ലാ ആവേശങ്ങളും നിറഞ്ഞ ഓഡിയോ-വിഷ്വൽ അനുഭവവുമായാണ് ശീമാട്ടി ഈ ഓണക്കാലത്തെ സ്വാഗതം ചെയ്യുന്നത്. "നിറയോ നിറ നിറ... പൊലി നിറ... പൊലി... നിറ എന്ന് തുടങ്ങുന്ന, ശീമാട്ടിയുടെ സംഗീത ആൽബം ഇതിനകം തന്നെ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും തരംഗമായി മാറി. കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഗാനത്തിന് വരികൾ ചിട്ടപ്പെടുത്തിയത്. ദീപാങ്കുരൻ കൈതപ്രമാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗോകുൽ എസ്. പിള്ള സംവിധാനവും, ഛായാഗ്രഹണം ഗൗതം ബാബുവും നിർവഹിച്ചു. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ആൽബം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് പേരാണ് കാഴ്ചക്കാരായെത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad