റിയാദ്: റിയാദിലെ വ്യവസായ മേഖലയായ സാജറിൽ കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ കാറ്റിൽ നിരവധി നാശനഷ്ടങ്ങൾ. നിരവധി വർക്ക്ഷോപ്പുകളുടെയും വെയർഹൗസുകളുടെയും ഹാംഗറുകൾ കൊടുങ്കാറ്റിൽ തകർന്നു. മരങ്ങളും വൈദ്യുത തൂണുകളും കാറ്റിൽ കടപുഴകി വീഴുകയും കാറുകൾ മറിഞ്ഞുവീഴുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് കനത്ത മഴക്കൊപ്പം കൊടുങ്കാറ്റും വീശിയത്. ഇതുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വൈദ്യുതി ലൈനുകളിലെ കണക്ഷൻ വിച്ഛേദിച്ച ശേഷം കാറ്റിൽ നിലംപതിച്ച വൈദ്യുതി തൂണുകൾ പുനഃസ്ഥാപിച്ചു.
Post a Comment
0 Comments