Type Here to Get Search Results !

Bottom Ad

ഫിലിപ്പിനോ ബാലന്‍റെ പാട്ട് പങ്കുവെച്ച്​ ദുബായ് കിരീടാവകാശി

ഫിലിപ്പിനോ ബാലന്‍റെ പാട്ട്​ ഇൻസ്റ്റഗ്രാം സ്​റ്റോറിയായി പങ്കുവെച്ച്​ ദുബായ് കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. നാല് വയസ്സുകാരനായ കേൽ ലിം ആലപിച്ച കവർ ഗാനമാണ് ശൈഖ് ഹംദാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ഈ വൈറൽ ഗാനത്തിന് ധാരാളം പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചത്. 1996-ൽ ബീ ഗീസ് സഹോദരൻമാർ പാടിയ 'ഐ നോ യൂ റൈസ്​ ഇൻ ദ മോണിങ്​ സൺ' എന്ന ഗാനമാണ് കേൽ ലിം പാടിയത്. ഗാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതുവരെ 12 ലക്ഷം പേരാണ്​ കണ്ടത്. കേൽ ലീമിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ റീൽ ആയിട്ടാണ് ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെ റോഡിൽ നിന്ന്​ കോൺക്രീറ്റ്​ കട്ടകൾ എടുത്തുമാറ്റുന്ന പാകിസ്താനി ഡെലിവറി ബോയ്​യുടെ വിഡിയോ ഷെയർ ചെയ്തിരുന്നു. ഇത്തരത്തിൽ വൈറലാവുന്ന വീഡിയോകൾ പങ്കുവെക്കുന്ന പതിവ്​ ശൈഖ്​ ഹംദാനുണ്ട്​.

Post a Comment

0 Comments

Top Post Ad

Below Post Ad