ജേര്‍ണലിസം പഠിക്കാത്തവരാണ് വാർത്താസമ്മേളനങ്ങളിൽ നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നതെന്ന ഷൈൻ ടോം ചാക്കോയുടെ പ്രസ്താവനയെ പിന്തുണച്ച് നടൻ ടോവിനോ തോമസ്. ഇത്തരം കാര്യങ്ങളാണ് ഈ കാലഘട്ടത്തിന്‍റെ പ്രശ്നമെന്നും ആരെയും ദ്രോഹിച്ച് കണ്ടന്റും റീച്ചും ഉണ്ടാക്കരുതെന്നും ടൊവിനോ പറഞ്ഞു. തന്‍റെ 'തല്ലുമാല' എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. "ഇത് ഈ കാലഘട്ടത്തിലെ ഒരു പ്രശ്നമാണ്. ക്ലിക്ക്ബൈറ്റുകളും കണ്ടന്റ് വ്യൂസും മാത്രം ശ്രദ്ധിക്കുന്നതിനിടയിൽ മനുഷ്യനാണെന്ന കാര്യം മറക്കരുത്. അദ്ദേഹം ഒരു മനുഷ്യനല്ലെ. അതിനാൽ അദ്ദേഹത്തെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാതിരിക്കാം. കാരണം ആരെയും ദ്രോഹിച്ചിട്ടല്ലല്ലോ കണ്ടന്റും റീച്ചും കൂട്ടേണ്ടത്". ടൊവിനോ പറഞ്ഞു.
Post a Comment
0 Comments