Type Here to Get Search Results !

Bottom Ad

അട്ടപ്പാടി മധു വധക്കേസില്‍ വിചാരണ വേഗത്തിലാക്കുമെന്ന് കോടതി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ വിചാരണ വേഗത്തിലാക്കുമെന്ന് കോടതി. ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാര്‍ക്കാട്ടെ സ്‌പെഷ്യല്‍ കോടതി വ്യക്തമാക്കിയത്. ദിവസേന അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്ന് കോടതി വ്യക്തമാക്കി ഓഗസ്റ്റ് 30നകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. വിചാരണക്കോടതി ഈ നിർദ്ദേശം പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും ഓർമിപ്പിച്ചു. അതേസമയം, വിചാരണ വേളയിൽ സാക്ഷി വീണ്ടും കൂറുമാറി. 21-ാം സാക്ഷി വീരൻ ആണ് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം 11 ആയി. ഇരുപതാം സാക്ഷിയായ മരുതൻ എന്ന മയ്യൻ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. മുക്കാലിയിലെ തേക്ക് തോട്ടത്തിലെ താമസക്കാരനാണ് മയ്യൻ. സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിനാൽ പ്രോസിക്യൂഷൻ ആശങ്കയിലാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad