കോഴിക്കോട്: കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു. കോഴിക്കോട് ജില്ലാ കോടതി വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. കേസിൽ പോലീസ് ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. നേരത്തെ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ ചൊവ്വാഴ്ചയാണ് സിവിക് ചന്ദ്രന് ജാമ്യം ലഭിച്ചത്. ഏപ്രില്‍ 17-ന് കോഴിക്കോട്ട് പുസ്തക പ്രകാശനത്തിനെത്തിയ എഴുത്തുകാരിയോട് സിവിക് അതിക്രമം കാട്ടിയെന്ന പരാതിയെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തതാണ് ആദ്യത്തെ കേസ്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കൊയിലാണ്ടി പോലീസ് ആദ്യ കേസെടുത്തത്. ഇതിനിടെയാണ്, സിവിക് തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മറ്റൊരു എഴുത്തുകാരിയും പരാതി നൽകിയത്.
Post a Comment
0 Comments