Type Here to Get Search Results !

Bottom Ad

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബാങ്കിലെ മുൻ ജീവനക്കാരനായ എം.വി.സുരേഷ് നൽകിയ ഹർജിയാണ് ഒരു വർഷത്തിന് ശേഷം കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. സി.പി.എം നേതാക്കൾ ഇടപെട്ട് കേസ് അട്ടിമറിക്കുകയാണെന്നും അതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ, സർക്കാരും ബാങ്കും ഈ ആവശ്യത്തെ എതിർത്തിരുന്നു. ഏതാനും നിക്ഷേപകർ നൽകിയ മറ്റൊരു ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപം പിൻ വലിക്കാൻ എത്രപേർ അപേക്ഷിച്ചിട്ടുണ്ടെന്ന് അറിയിക്കാൻ കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ചിരുന്നു. വിഷയത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് സർക്കാർ അറിയിക്കണമെന്നും ജസ്റ്റിസ് ടി.ആർ. രവി നിർദ്ദേശം നൽകിയിരുന്നു. കരുവന്നൂർ ബാങ്കിലെ ക്രമക്കേടിൽ ഭരണസമിതി അംഗങ്ങൾക്ക് പങ്കില്ലെന്ന് 10 വർഷമായി കരുവന്നൂർ ബാങ്ക് ഭരണസമിതി അംഗമായിരുന്ന കെ.വി.സുഗതൻ പറഞ്ഞു. ബാങ്ക് സെക്രട്ടറി സുനിൽകുമാറിന്‍റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയത്. മിനിറ്റ്സ് കൃത്യമായി രേഖപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ ആ പരിപ്പ് ഇവിടെ വേവില്ലെന്നായിരുന്നു മറുപടിയെന്നും സുഗതൻ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad