ആൻഡ്രോയിഡ് കുഞ്ഞപ്പന്‍റെ കഥ ആദ്യം കേട്ട് അത് നിരസിച്ച ആളാണ് താനെന്നും ആ നഷ്ടത്തിന്‍റെ അനുഭവത്തിൽ സംവിധായകൻ രതീഷിനോട് ചോദിച്ച് വാങ്ങിയതാണ് 'ന്നാ താൻ കേസ് കൊട്'എന്ന ചിത്രമെന്നും ഉളള ചാക്കോച്ചന്‍റെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ന്നാ താൻ കേസ് കൊട് എന്ന സിനിമ നിങ്ങൾ തീയേറ്ററുകളിൽ വന്ന് കണ്ടാൽ ഇഷ്ടപ്പെടുമോ എന്ന സംശയം ഞങ്ങൾക്കില്ല. കാരണം ഇതൊരു നല്ല സിനിമയാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ സിനിമയ്ക്ക് പിന്നിൽ ഒരുപാട് പ്രതിഭകളുണ്ട്. ഈ സിനിമയുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണന്‍റെ ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമ നിങ്ങളെല്ലാം കണ്ടിട്ടുണ്ടാവും. കാലത്തിന് മുമ്പേ സഞ്ചരിച്ച ഒരു സിനിമയായിരുന്നു അത്. ഏറ്റവും സാധാരണക്കാരൻ പോലും ഇഷ്ടപ്പെടത്തക്ക വിധത്തിൽ ആ പ്രമേയം തിയേറ്ററുകളിൽ എത്തിച്ച സംവിധായകനാണ് അദ്ദേഹം. അതേ സിനിമയുടെ പ്രൊഡ്യൂസർ ആണ് സന്തോഷേട്ടൻ. ആ ടീം വീണ്ടുമൊരു സിനിമ തിയറ്ററിൽ എത്തിക്കുമ്പോൾ അത് ആൾക്കാരിൽ എത്തും എന്ന ഒരുറപ്പ് എനിക്കുണ്ട്, കുഞ്ചാക്കോ ബോബൻ പറഞ്ഞു.
Post a Comment
0 Comments