കൊച്ചി: നടൻ സജീദ് പട്ടാളം (54) അന്തരിച്ചു. അനാരോഗ്യത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹം കൊച്ചി സ്വദേശിയാണ്. വെബ് സീരീസിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഫോർട്ടുകൊച്ചിയിലെ 'പട്ടാളം'എന്ന സ്ഥലപ്പേര് പേരിനോട് ചേര്‍ത്താണ് സജീദ് പട്ടാളമെന്ന് അറിയപ്പെട്ടത്. നടനും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയിലൂടെ സംവിധായകൻ മൃദുൽ നായരിലേക്കും,അങ്ങനെ വെബ് സീരീസിലേക്കും എത്തുകയായിരുന്നു. പിന്നീട് 'കള', 'കനകം കാമിനി കലഹം' തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്ത് പ്രവേശിച്ചു. കളയിലെ വാറ്റുകാരൻ, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാർത്ഥി തുടങ്ങിയ വേഷങ്ങളിൽ സജീദ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'സൗദി വെള്ളക്ക' എന്ന ചിത്രത്തിൽ സജീദ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Post a Comment
0 Comments