Type Here to Get Search Results !

Bottom Ad

യെമനിലെ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് മുസ്‍ലിം വേൾഡ് ലീഗ്

റിയാദ്: ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ രണ്ട് മാസത്തേക്ക് കൂടി നീട്ടാനുള്ള യെമനിലെ പാർട്ടികളുടെ തീരുമാനത്തെ മുസ്ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു. യെമൻ ജനതയുടെ നന്മയ്ക്കായി ഇത്തരമൊരു നിർണായക ഫലം കൈവരിക്കുന്നതിന് സൗദി അറേബ്യ നടത്തിയ ശ്രമങ്ങളെ എംഡബ്ല്യുഎൽ സെക്രട്ടറി ജനറലും അസോസിയേഷൻ ഓഫ് മുസ്ലിം സ്കോളേഴ്സ് ചെയർമാനുമായ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽ ഇസ അഭിനന്ദിച്ചു. ലോകത്തിലെ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിൽ രാജ്യം വഹിക്കുന്ന മഹത്തായ പങ്ക് അൽ-ഇസ്സ എടുത്തുപറഞ്ഞു. വെടിനിർത്തൽ കരാറിനോടുള്ള പ്രതിബദ്ധത വർദ്ധിപ്പിക്കുന്നതിൽ യുഎന്നിന്‍റെ പ്രത്യേക സ്ഥാനപതി ഹാൻസ് ഗ്രണ്ട്ബെർഗ് നടത്തിയ ശ്രമങ്ങളെയും എംഡബ്ല്യുഎൽ മേധാവി അഭിനന്ദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad