കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. മുഖ്യപ്രതി ബിജോയിയുടെ വീട്ടിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. കൊച്ചിയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. രാവിലെ 8 മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. സുനിൽ കുമാർ, ബിജു കരീം, ബിജോയ് എന്നിവരുടെ വീടുകളിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇ.ഡി. സമാന്തര അന്വേഷണം നടത്തുകയായിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇപ്പോൾ പ്രതികളുടെ വീട്ടിൽ റെയ്ഡ് നടക്കുന്നത്.
Post a Comment
0 Comments