ബാഹുബലിയിലെ ഭല്ലാലദേവൻ എന്ന ഒറ്റ വേഷം കൊണ്ട് ഇന്ത്യയിലുടനീളം ആരാധകരെ സൃഷ്ടിച്ച നടനാണ് റാണ ദഗ്ഗുബട്ടി. ഏതാനും ദിവസങ്ങൾക്ക് മുൻപ് റാണ ഒരു പ്രഖ്യാപനം നടത്തി. താൻ സോഷ്യൽ മീഡിയയിൽ നിന്ന് വിരമിക്കുകയാണെന്ന്. തൊട്ടുപിന്നാലെ നടന്ന ഒരു സംഭവം കൂടിയായപ്പോൾ ആരാധകർ ആകെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. മെയ് അഞ്ചിനാണ് താൻ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുമെന്ന് റാണ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ചൊവ്വാഴ്ചയാണ് താരം തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ചിത്രങ്ങളും പോസ്റ്റുകളും നീക്കം ചെയ്തത്. പിൻമാറ്റത്തിന്‍റെ കാരണം റാണ വെളിപ്പെടുത്തിയിട്ടില്ല. 'വർക്ക് ഇൻ പ്രോഗ്രസ്സ്' എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ട്വീറ്റ് ചെയ്താണ് താരം സോഷ്യൽ മീഡിയ വിടുന്നതായി അറിയിച്ചത്. സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ഇടവേള എടുക്കുന്നു. കൂടുതൽ മികവോടെയും ശക്തിയോടെയും വെള്ളിത്തിരയിൽ കാണാം. 'എല്ലാവരോടും സ്നേഹം' എന്നായിരുന്നു ട്വീറ്റിലെ മറ്റ് വാചകങ്ങൾ.
Post a Comment
0 Comments