ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം സീതാ രാമം നാളെ തിയേറ്ററുകളിലെത്തും. അതേസമയം, യു.എ.ഇ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങൾ ചിത്രത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് നിരോധനം ഏർപ്പെടുത്തിയത്. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്. ദുൽഖറിന്‍റെ ചിത്രങ്ങൾക്ക് രാജ്യങ്ങളിൽ വലിയ പ്രേക്ഷകരുള്ള സാഹചര്യത്തിൽ വിലക്ക് നീക്കിയില്ലെങ്കിൽ അത് ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കുമെന്ന് നിരീക്ഷകർ പറയുന്നു. ഒരു റൊമാന്‍റിക് ഡ്രാമ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം പാൻ-ഇന്ത്യൻ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിൽ ലെഫ്റ്റനന്‍റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിന് പുറമെ തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യും. . പി.എസ്. വിനോദാണ് ഛായാഗ്രാഹകൻ. 1960 കളിൽ ജമ്മു കശ്മീരിൽ നടന്ന ഒരു പ്രണയകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മൃണാൾ ഠാക്കൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രശ്മിക മന്ദാനയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Post a Comment
0 Comments