കോഴിക്കോട്: പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുക. 2021 ഏപ്രിലിൽ കൊയിലാണ്ടിയിൽ യുവ എഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രായവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് സിവിക് ചന്ദ്രൻ വാദിച്ചു. പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇരയും കോടതിയെ സമീപിച്ചിരുന്നു. വടകര ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമം, ലൈംഗിക കുറ്റകൃത്യങ്ങൾ തടയൽ നിയമം, പട്ടികജാതി പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിവിക് ചന്ദ്രനെതിരായ സമാനമായ മറ്റൊരു കേസിനെ കുറിച്ചും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
Post a Comment
0 Comments