ദൃശ്യം വൻ ഹിറ്റായതിന് പിന്നാലെ മോഹൻ ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് റാം. ചിത്രത്തിന്‍റെ ഷൂട്ടിങ്ങും ആരംഭിച്ചിരുന്നു. എന്നാൽ, കൊവിഡ് മഹാമാരിയെ തുടർന്ന് ഷൂട്ടിങ് നിർത്തിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഷൂട്ടിങ് പുനരാരംഭിച്ചിരിക്കുകയാണ്. ജീത്തു ജോസഫാണ് ഈ വാർത്ത ആരാധകരെ അറിയിച്ചത്. "ഇന്നു മുതലാണ് റാമിന്റെ ചിത്രീകരണം ആരംഭിക്കുക. മൂന്നു വർഷത്തിനു ശേഷമാണ് ഷൂട്ടിങ് പുനഃരാരംഭിക്കുന്നതെന്നും എല്ലാവരുടേയും പിന്തുണ വേണം" ജീത്തു ജോസഫ് കുറിച്ചു. റാമിന്‍റെ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. 'അവന് അതിരുകളില്ല' എന്ന ടാഗ് ലൈനോടെ, കടലിനെ നോക്കി നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണുന്നത്.
Post a Comment
0 Comments