അടുത്തിടെ സൽമാൻ ഖാന് ലഭിച്ച ഭീഷണി കത്തിൽ വെടിയേറ്റു മരിച്ച പഞ്ചാബി ഗായകനും നേതാവുമായ സിദ്ധു മൂസെവാലയുടെ ഗതി നിങ്ങൾക്കുമുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മൂസെവാലയെ അക്രമികൾ തടഞ്ഞ് വെടിവച്ച് കൊല്ലുകയായിരുന്നു. ഭീഷണിക്കത്ത് ലഭിച്ചതിനെ തുടർന്ന് യാത്ര ചെയ്യാൻ ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയിരിക്കുകയാണ് താരം. ടൊയോട്ടയുടെ ലാൻഡ് ക്രൂയിസർ ആണ് ബുള്ളറ്റ് പ്രൂഫ് ആക്കി മാറ്റിയത്. ബിഎംഡബ്ല്യു, ബെൻസ്, ലാൻഡ് റോവർ തുടങ്ങിയവരെ പോലെ ടൊയോട്ട കവചിത വാഹനങ്ങൾ നിർമ്മിക്കുന്നില്ല. ഉപഭോക്താക്കള്‍ തന്നെ സ്വന്തം നിലയ്ക്ക് സുരക്ഷ നൽകുകയാണ് പതിവ്. സൽമാൻ ഖാനും തന്‍റെ മുൻ തലമുറയിലെ ലാൻഡ് ക്രൂയിസറിനെ ബുള്ളറ്റ് പ്രൂഫ് ആക്കി മാറ്റുകയായിരുന്നു. 2017 ൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് ഏകദേശം 1.5 കോടി രൂപയാണ് വില. വാഹനത്തിന്‍റെ ചില്ലുകളും ബോഡിയുമെല്ലാം ബുള്ളറ്റ് പ്രൂഫാക്കി മാറ്റിയിട്ടുണ്ട്. കട്ടിയുള്ള ഗ്ലാസുകളും ബോഡി പാനലുകളും നൽകുന്നതിലൂടെ, വാഹനത്തിലുള്ളവരെ വെടിവയ്പ്പിൽ നിന്നും ഗ്രനേഡ് ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. ടൊയോട്ട ലാൻഡ് ക്രൂയിസർ എൽസി-200 പതിപ്പാണിത്. 4461 സിസി ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന ഈ എസ്‍യുവിക്ക് 262 ബിഎച്ച്പി കരുത്തുണ്ട്.
Post a Comment
0 Comments